
പത്തനംതിട്ട : ചുട്ടിപ്പാറ സ്‌കൂൾ ഒഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസസ് കോളേജിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് ഉദ്ഘാടനം മഹാത്മാഗാന്ധി സർവകലാശാല എൻ.എസ്.എസ് പ്രോഗ്രാം കോ - ഓർഡിനേറ്റർ ഡോ.ഇ.എൻ.ശിവദാസൻ നിർവഹിച്ചു. എൻ.എസ്.എസ് ജില്ലാ കോ ഓർഡിനേറ്റർ സജിത്ത് ബാബു ഓറിയന്റേഷൻ ക്ലാസ് നയിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ കമ്പ്യൂട്ടർ സയൻസ് വകുപ്പ് മേധാവി എ.എം.റഷീദ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജി.രാജശ്രീ, വോളണ്ടിയർ സെക്രട്ടറി അസീഫ് സലിം തുടങ്ങിയവർ പങ്കെടുത്തു.