പന്തളം: ശബരിമലയിൽ സുഖദർശനത്തിന് സൗകര്യമൊരുക്കണമെന്ന് ​ വിശ്വബ്രാഹ്മണ സമൂഹം പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.ആർ.അരുൺകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.കെ.മണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെകട്ടറി ദിവ്യാകൃഷ്ണൻ ,ജില്ലാ ജനറൽ സെക്രട്ടറി കെ.ശിവകുമാർ,ട്രഷറർ റ്റി. ശെൽവരാജ്, ആർ. ബാബു രജനി ശെൽവരാജ്, ബിന്ദു കുമാരസ്വാമി, ജയശ്രീ തുടങ്ങിയവർ പ്രസംഗിച്ചു.