പ്രമാടം : വട്ടക്കുളഞ്ഞിയിൽ നിരവധി വീടുകളിൽ മോഷണശ്രമം. കഴിഞ്ഞ ദിവസം അർദ്ധരാത്രിക്ക് ശേഷമാണ് സംഭവം. തനിച്ചു താമസിക്കുന്ന വീടുകളിലും വൃദ്ധർ മാത്രമുള്ള വീടുകളിലുമാണ് മോഷ്ടാക്കൾ എത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മുഖംമൂടി ധരിച്ച രണ്ടുപേരുടെ ദൃശ്യം സി.സി.ടി.വിയിലുണ്ട്. രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.