തിരുവല്ല: സമൂഹനന്മയാണ് മതങ്ങളെല്ലാം ലക്ഷ്യമിടേണ്ടതെന്ന് ഗീവർഗീസ് മാർ കുറിലോസ് പറഞ്ഞു. യു.ആർ.ഐ. പീസ് സെന്ററിന്റെയും അനാംസിന്‍റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാനവമൈത്രി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. വേദനിക്കുന്നവരെയും സഹജീവികളെയും ഒപ്പംനിറുത്താൻ മതങ്ങൾക്ക് കഴിയണമെന്നും പരസ്പരം സ്നേഹിക്കുന്ന സംസ്കാരം വളർത്തിയെടുക്കണമെന്നും ബിഷപ്പ് പറഞ്ഞു. പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മോഹൻ അദ്ധ്യക്ഷത വഹിച്ചു. റവ.ഡോ.ജോസ് പുന്നമഠം മുഖ്യസന്ദേശം നൽകി. പഞ്ചായത്ത് അംഗം മുബാഷ് ഇസ്മായൽ,ഡോ.സൈമൺ ജോൺ,എ.വി.ജോർജ്, ഡോ.ജോസഫ് ചാക്കോ,പി.പി.ജോൺ,ജോർജി ഏബ്രഹാം,രാജൻ മാത്യു,രാജു എം.ടി, ജോസ് തോമസ്,ലാലുപോൾ,ജോസ് പള്ളത്തുചിറ എന്നിവർ പ്രസംഗിച്ചു.