അടൂർ: ദമ്പതികളെ മർദ്ദിച്ച കേസിൽ പഴകുളം പടിഞ്ഞാറ് ഖാൻ മൻസിലിൽ റിജാസ് ഖാനെ റിമാൻഡ് ചെയ്തു. വീട്ടിലേക്ക് പോകുന്ന കനാൽ പുറംപോക്കായ വഴിയിൽ കിളച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് പഴകുളം പടിഞ്ഞാറ് കടയ്ക്കാടൻ വിള ഷാൻവാസ്, ഭാര്യ ഷെറിൻ എന്നിവരെ മർദ്ദിച്ചതായാണ് കേസ്. റിജാസ് ഖാൻ, സഹോദരൻ റമീസ് ഖാൻ ,പിതാവ് റഹിം, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റഹീമിനും റമീസിനും കോടതി ജാമ്യം അനുവദിച്ചു.