അടൂർ: മങ്ങാട് ന്യൂമാൻ സെൻട്രൽ സ്കൂൾ വാർഷികം ഇന്ന് രാവിലെ 10 ന് പ്രൊഫ. ഡി.കെ. ജോൺ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ തോമസ് മാത്യു അദ്ധ്യക്ഷത വഹിക്കും. ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. കലാപരിപാടികളുടെ ഉദ്ഘാടനം പി.റ്റി. എ പ്രസിഡന്റ് എം.മുകേഷ് നിർവഹിക്കും. ജെയ്സ് തോമസ് സമ്മാനദാനം നടത്തും.