കോന്നി: കോന്നി എസ്.എ.എസ്.എസ്.എൻ.ഡി.പി. യോഗം കോളേജിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബിസിനസ് ഇൻക്യുബേഷൻ സെന്ററിന്റെ സബ് ഹബ് ഉദ്ഘാടനം നടത്തി. ബിസിനസ് ഇന്നൊവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്ററിന്റെ ഡയറക്ടർ ഡോ.ഇ.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ പ്രിൻസിപ്പൽ പ്രൊഫ.ഡോ.കിഷോർകുമാർ ബി.എസ്.അദ്ധ്യക്ഷനായിരുന്നു. മാനേജ്മെന്റ് പ്രതിനിധി ഡി.അനിൽകുമാർ,മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം പ്രൊഫ. പ്രവീൺകുമാർ വി. എസ്., ഡോ. ഇന്ദു സി.നായർ,ഡോ.പ്രിയാസേനൻ എന്നിവർ സംസാരിച്ചു. ഐ.ഐ.ടി.മദ്രാസിലെ പ്രൊഫ. ബാലു രംഗനാഥൻ പ്രത്യേക ക്ഷണിതാവായിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പി.ജി.ബയോടെക്നോളജി 2021പരീക്ഷയിൽ ഒന്നും മൂന്നും റാങ്കുകൾ നേടിയ കൃഷ്ണപ്രിയ എസ്.,മേഘ പി.എന്നിവരെ അനുമോദിച്ചു.