ചെന്നീർക്കര:ചെന്നീർക്കര സഹകരണ ബാങ്കിൽ അംഗങ്ങളായവരുടെ മക്കളിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരിൽ നിന്ന് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു.
28ന് വൈകിട്ട് 5 ന് മുൻപായി സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ
നൽകണം.31 ഉച്ചയ്ക്ക് 2 മണിക്ക് ചെന്നീർക്കര ദേശാഭിമാനി വായനശാല ഹാളിൽ നടക്കുന്ന ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ അവാർഡുകൾ വിതരണം ചെയ്യും.