വാഴമുട്ടം : എസ്.എൻ.ഡി.പി യോഗം 1540 -ാം വാഴമുട്ടം ശാഖയിലെ ഗുരുദേവ പ്രതിഷ്ഠയുടെ 39-ാമത് വാർഷിക മഹോത്സവവും കുടുംബസംഗമവും 25ന് നടക്കും. രാവിലെ പതിവു പൂജകൾ കൂടാതെ 10ന് വൈക്കം മുരളിയുടെ പ്രഭാഷണം. 12 മുതൽ കുടുംബസംഗമവും അവാർഡ് വിതരണവും നടക്കും. ശാഖാ പ്രസിഡന്റ് സി.എസ്.പുഷ്പാംഗദൻ അദ്ധ്യക്ഷനാകും. ഉദ്ഘാടനവും അവാർഡ് വിതരണവും പത്തനംതിട്ട എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ നിർവഹിക്കും. പ്രതിഷ്ഠാദിനം സന്ദേശം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ നിർവഹിക്കും. പത്തനംതിട്ട യൂണിയൻ കൗൺസിലർ പി.കെ.പ്രസന്നകുമാർ, വനിതാസംഘം സെക്രട്ടറി വിജയകുമാരി മോഹൻദാസ്, ശാഖാംഗം അഡ്വ.എൻ.സതീഷ്കുമാർ, റിട്ട.ഹെഡ്മിസ്ട്രസ് പങ്കജാക്ഷിയമ്മ, ശാഖാ വൈസ് പ്രസിഡന്റ് കെ.പിതാംബരൻ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 1ന് അന്നദാനം.