തിരുവല്ല: കാൻസർ രോഗിയായ താറാവു കർഷകന്റെ 20 താറാവുകളെ മോഷ്ടിച്ചതായി പരാതി. വള്ളംകുളം നന്നൂർ മണിമന്ദിരം ശ്രീധരൻ പിള്ളയുടെ താറാവുകളെയാണ് മോഷ്ടിച്ചത്. ക്രിസ്മസ് കാലത്തെ വിപണി ലക്ഷ്യമാക്കി വളർത്തിയ താറാവുകളെയാണ് മോഷ്ടിച്ചത്. 50 താറാവുകൾ ഉണ്ടായിരുന്നതിൽ 20 എണ്ണത്തിനെയാണ് മോഷ്ടിച്ചത്. തിരുവല്ല പൊലീസിൽ പരാതി നൽകി.