പത്തനംതിട്ട : കഴി​ഞ്ഞ 13ന് വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ കളമശ്ശേരി സ്വദേശിയുടേതെന്ന് കരുതുന്നയാളുടെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചുവരുന്നു. റാന്നി കീക്കൊഴുർ മണ്ണായിക്കൽ അഡ്വ. എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ താമസിച്ചുവന്ന ജയരാജി (60)നെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. റാന്നിയിൽ വർഷങ്ങളായി പ്ലമ്പിംഗ്, മറ്റ് കൂലിപ്പണികളൊക്കെയായി കഴിഞ്ഞുവന്ന ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം. ഇതുവരെ ആരും അന്വേഷിച്ച് എത്തിയിട്ടില്ല. വി​വരങ്ങൾക്ക് റാന്നി പൊലീസ് സ്റ്റേഷൻ ഫോൺ​ : 04735 227626, പൊലീസ് സബ് ഇൻസ്‌​പെക്ടർ ഫോൺ​ : 9497980255.