22-sob-mungimaranam
മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല: കവിയൂരിലെ നാഴിപ്പാറ പുലിയിരിക്കാൻ പാറക്കുളത്തിൽ 52കാരനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കവിയൂർ നാഴിപ്പാറ കണ്ണംകുളത്ത് വീട്ടിൽ സുകുമാരനാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഇയാളെ കാണാനില്ലായിരുന്നു. തിരുവല്ലയിൽ നിന്നുള്ള അഗ്‌നിരക്ഷാ സേനയും പൊലീസും എത്തി പുറത്തെടുത്ത മൃതദേഹം മേൽനടപടികൾക്കുശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.