ihrd
ഐ.എച്ച്.ആർ.ഡി. ടെക്‌ഫെസ്റ്റിന്റെ സംഘാടകസമിതി സ്വാഗതസംഘ രൂപവത്കരണ യോഗം സജി ചെറിയാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിൽ ഫെബ്രുവരി മൂന്നു മുതൽ അഞ്ചു വരെ നടത്തുന്ന ഐ.എച്ച്.ആർ.ഡി ടെക്‌ഫെസ്റ്റിന്റെ സംഘാടകസമിതി സ്വാഗതസംഘ രൂപീകരണ യോഗം സജി ചെറിയാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ടെക്‌ഫെസ്റ്റിന്റെ വെബ്‌സൈറ്റ് പ്രകാശനവും എം.എൽ.എ. നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സ്മിതാധരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജെ. ദീപ, എം. ശശികുമാർ, ജോർജ് തോമസ്, ബി. കൃഷ്ണകുമാർ, ഉമ്മൻ ആലുംമൂട്ടിൽ, ഗിരീഷ് ഇലഞ്ഞിമേൽ, സജി വള്ളുവന്താനം, ജെബിൻ പി. വർഗീസ് എന്നിവർ പ്രസംഗിച്ചു. സജി ചെറിയാൻ എം.എൽ.എ. ചെയർമാനും, ഡോ. സ്മിതാധരൻ ജനറൽ കൺവീനറുമായ 501 അംഗ ജനറൽ കൗൺസിലിനെയും 151 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.