nss

ചെങ്ങന്നൂർ: ചെറിയനാട് 194-ാം മണ്ഡപരിയാരം എൻ.എസ്.എസ് കരയോഗത്തിന്റെ കുടുംബസംഗമവും, വനിത, ബാലസമാജ അംഗങ്ങൾ നടത്തുന്ന കലാപരിപാടികളുടെ ഉദ്ഘാടനവും എൻ.എസ്.എസ്. ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എൻ. സുകുമാരപ്പണിക്കർ നിർവഹിച്ചു. കരയോഗം പ്രസിഡന്റ് ടി.വി. ശശിധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കരയോഗ അംഗങ്ങളെ യൂണിയൻ വൈസ് പ്രസിഡന്റ് കെ.ബി പ്രഭ ആദരിച്ചു. മാവേലിക്കര യൂണിയൻ വൈസ് പ്രസിഡന്റ് ഡോ.പ്രദീപ് ഇറവങ്കര മുഖ്യപ്രഭാഷണം നടത്തി. ചെങ്ങന്നൂർ താലൂക്ക് യൂണിയൻ സെക്രട്ടറി ബി.കെ. മോഹൻദാസ്, സി.കെ. മോഹനൻ പിള്ള, രമേശ് ചന്ദ്രൻ നായർ, സി.ദീപ്തി, സ്വർണ്ണമ്മ, എം.രജനീഷ്, കെ.എൻ. സുരേഷ്, രോഹിണി ശശികുമാർ, കെ.എൻ.സുനിൽ എന്നിവർ പ്രസംഗിച്ചു.