
റാന്നി: സീതത്തോട് ഗുരുനാഥൻ മണ്ണിൽ എക്സൈസ് നടത്തിയ വ്യാജമദ്യവേട്ടയിൽ ഒരാൾ അറസ്റ്റിൽ . മുണ്ടൻപാറ വട്ടക്കുന്നേൽ ജോർജുകുട്ടി (61 )യാണ് പിടയിലായത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 140 ലിറ്റർ കോട പിടിച്ചെടുത്തു നശിപ്പിച്ചു. ഇയാളെ റിമാൻഡ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ സി.ജെ .ബിനു, ചിറ്റാർ റേഞ്ച് ഇൻസ്പെക്ടർ ബി.ദിനേശ്, അസിസ്റ്റന്റ് ഇൻസ്പെക്ടർ ഇർഷാദ്.എസ് ,പ്രിവന്റീവ് ഓഫീസർ ബിജു ഫിലിപ്പ്, പി.ശ്രീകുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായ ഡി. അജയകുമാർ , പ്രവീൺ.എൻ. , ശരത് എം.എസ്, ആസിഫ് സലിം, എ.ഷെഹിൻ , കെ.സംഗീത എന്നിവർ പങ്കെടുത്തു.