abin
എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിൽ നിന്ന് ആരംഭിക്കുന്ന ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് മുന്നോടിയായി പീതാംബര ദീക്ഷ സമർപ്പണം യോഗം കൗൺസിലർ എബിൻ ആമ്പാടി ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിൽ നിന്ന് 28ന് ആരംഭിക്കുന്ന ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് മുന്നോടിയായുള്ള പീതാംബര ദീക്ഷാ സമർപ്പണ ചടങ്ങ് യൂണിയൻ പ്രാർത്ഥനാ ഹാളിൽ എസ് എൻ. ഡി പി യോഗം കൗൺസിലറും പദയാത്ര ക്യാപ്റ്റനുമായ എബിൻ ആമ്പാടി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് അഡ്വ.എം.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

ശിവഗിരി തീർത്ഥാടനം ഗുരു അരുൾ പ്രകാരം എന്ന വിഷയത്തിൽ വിജയലാൽ നെടുങ്കണ്ടം ക്ലാസെടുത്തു. വനിതാസംഘം യൂണിയൻ കൺവീനർ സുജമുരളി, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അനിൽ നെടുംപള്ളിൽ,സെക്രട്ടറി സുജിത് മണ്ണടി, സൈബർസേന കേന്ദ്ര കമ്മിറ്റി അംഗം അശ്വിൻ മേലൂട് എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനൻ സ്വാഗതവും വനിതാ സംഘം യൂണിയൻ ചെയർ പേഴ്‌സൺ സ്മിത പ്രകാശ് നന്ദിയും പറഞ്ഞു.