ചന്ദനപ്പള്ളി: ചന്ദനപ്പള്ളി പൗരാവലിയുടെ നേതൃത്വത്തിൽ സംയുക്ത ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി. ഫാ. ചെറിയാൻ ജോർജ് പതാക ഉയർത്തി. 25ന് വൈകിട്ട് അഞ്ചിന് ചന്ദനപ്പള്ളി പാലം ജംഗ്ഷനിൽ നിന്ന് വിവിധ ഫ്‌ളോട്ടുകളുടെ അകമ്പടിയോടെ ക്രിസ്മസ് റാലി നടക്കും. തുടർന്ന് ചന്തമൈതാനിയിലെ ക്രിസ്മസ് നഗറിൽ ആകാശ ദീപക്കാഴ്ച, കരോൾ ഗാന മത്സരങ്ങൾ എന്നിവ നടക്കും. പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ഡോ. ജോർജ് വർഗീസ് കൊപ്പാറ അദ്ധ്യക്ഷത വഹിക്കും, ഫാ. ജോൺസൻ കല്ലിട്ടതിൽ കോറെപ്പിസ്‌കോപ്പാ സന്ദേശം നൽകും. തുടർന്ന് കൈപ്പട്ടൂർ കലാവേദി അവതരിപ്പിക്കുന്ന ചെണ്ട, വയലിൻ, ഫ്യൂഷൻ നടക്കും.

ആലോചനായോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ, ഫാ. സജി മാടമണ്ണിൽ, ഫാ.ഷിജു ജോൺസൻ, ഫാ. ജോൺ പനാരയിൽ കോറെപ്പിസ്‌കോപ്പ. ബാബുജി കോശി, ജോസ് പള്ളിവാതുക്കൻ, ലിസി റോബിൻസ്, സേതുലക്ഷി, പി.സതിഷ്‌കുമാർ, വിനയൻ ചന്ദനപ്പള്ളി, ജോജി ജോർജ് മാത്യു, ലിബിൻ താങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.