അടൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അടൂർ നിയോജകമണ്ഡലം വാർഷിക സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് എം. എ ജോൺ അദ്ധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി മെമ്പർ തോപ്പിൽ ഗോപകുമാർ, യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ, ഡി. സി. സി സെക്രട്ടറിമാരായ ബി.നരേന്ദ്രനാഥ്, എസ്.ബിനു, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞൂഞ്ഞമ്മ ജോസഫ്, മണ്ണടി പരമേശ്വരൻ, എസ്. മധുസൂദനൻ പിള്ള, ബിജിലി ജോസഫ്, ചെറിയാൻ ചെന്നീർക്കര, മോഹൻ കുമാർ, എം. ആർ. ജയപ്രസാദ്, കുര്യൻ തോമസ്, കെ. ജി. കമലഹാസൻ, മറിയാമ്മ തരകൻ, മറിയാമ്മ വർക്കി, പി. ജി. തോമസ് എന്നിവർ പ്രസംഗിച്ചു. നിയോജകമണ്ഡലം പ്രസിഡന്റായി ബി.രമേശനെയും സെക്രട്ടറിയായി ടി.രാജനെയും ട്രഷററായി റോയി തോമസിനെയും തിരഞ്ഞെടുത്തു. പെൻഷൻ പരിഷ്കരണ കുടിശിക, ഡി. എ കുടിശിക എന്നിവ നൽകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.