23-kalanjoor-jn
കലഞ്ഞൂർ ജംഗ്ഷൻ

കലഞ്ഞൂർ : പുനലൂർ- മൂവാറ്റുപുഴ റോഡ് വികസനത്തിന്റെ ഭാഗമായി കലഞ്ഞൂർ ജംഗ്ഷനിൽ നടക്കുന്ന പണികൾ അശാസ്ത്രീയമെന്ന് പരാതി. നാൽക്കവലയായ കലഞ്ഞൂർ ജംഗ്ഷനിൽ ട്രാഫിക് ഐലൻഡ് ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കാൻ സ്ഥലം ഏറ്റെടുത്താണ് പണി ആരംഭിച്ചത്. പത്തനംതിട്ട- പുനലൂർ, കലഞ്ഞൂർ -പാടം, കലഞ്ഞൂർ -അടൂർ എന്നിവ സംഗമിക്കുന്ന സ്ഥലമാണ് കലഞ്ഞൂർ ജംഗ്ഷൻ . നാല് ഭാഗത്തേക്കും വാഹനങ്ങൾ അനായാസം തിരിയാനുള്ള സൗകര്യത്തോടു കൂടിയാണ് റോഡ് പണി ആരംഭിക്കാൻ തീരുമാനിച്ചത്. ഇതിനു വേണ്ടി നാല് ഭാഗത്തേക്കും റോഡിനു വേണ്ടി സ്ഥലം ഏറ്റടുത്തതുമാണ്.
കലഞ്ഞൂർ- അടൂർ റോഡിൽ നേരത്തെതന്നെ രണ്ട് വശത്തും ഓട എടുത്തിരുന്നു. ഈ ഭാഗത്തെ റോഡിനു വീതി കുറവാണ്. ഈ ഓടയോട് ചേർത്താണ് പുനലൂർ - മൂവാറ്റുപുഴ റോഡിലെ ഓടയും. ഇതുമൂലം അടൂർ റോഡിൽ വാഹനം തിരിയാൻ വളരെ പ്രയാസമാണ്. ഇത് അപകടങ്ങൾക്ക് കാരണമാകും. റോഡ് വികസനത്തിന് ഏറ്റെടുത്ത സ്ഥലം ഉപയോഗിക്കാതെയാണ് കലഞ്ഞൂർ ജംഗ്ഷനിൽ പണി നടക്കുന്നത്. ഏറ്റെടുത്ത സ്ഥലം പൂർണ്ണമായും ഉപയോഗിച്ചാൽ മാത്രമേ വാഹനങ്ങൾ അനായാസം തിരിക്കാൻ സാധിക്കു.
കോന്നി ഭാഗത്തുനിന്ന് നൂറുകണക്കിന് വലിയവാഹനങ്ങൾ ഉൾപ്പെടെ കലഞ്ഞൂർ വഴിയാണ് അടൂർ ഭാഗത്തേക്ക് പോകുന്നത്. മിക്കപ്പോഴും ഇവിടെ ഗതാഗതക്കുരുക്കാണ്.