ജപ്പാൻ
ഉദയസൂര്യന്റെ നാടായ ജപ്പാന്റെ ചക്രവർത്തിയായിരുന്ന Empire Akihito യുടെ ജന്മദിനമായ ഡിസംബർ 23 ജപ്പാനിൽ ദേശീയ അവധി ദിവസമാണ്. ജപ്പാന്റെ 125-ാമത് ചക്രവർത്തി ആയിരുന്നു Empire Akihito.
Farmers Day
Birthday of Charan Singh
കർഷകദിനം
ചരൺസിംഗിന്റെ ജന്മദിനം
ഇന്ത്യയുടെ 5-ാമത്തെ പ്രധാനമന്ത്രിയായിരുന്ന ചൗധരി ചരൺസിംഗിന്റെ ജന്മവാർഷിക സ്മരണയ്ക്കാണ് ഡിസംബർ 23 രാജ്യത്തുടനീളം കിസാൻ ദിനം അല്ലെങ്കിൽ ദേശിയ കർഷക ദിനമായി ആചരിക്കുന്നത്. 1902 ഡിസംബർ 23നാണ് ചരൺസിംഗ് ജനിച്ചത്. 1979നും 1980നും ഇടയിലാണ് അദ്ദേഹം പ്രധാനമന്ത്രിപദവി വഹിച്ചിരുന്നത്. 2001 ലാണ് ചൗധരി ചരൺസിംഗ് ജനിച്ച ദിനമായ ഡിസംബർ 23 ദേശിയ കർഷക ദിനമായി ആഘോഷിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇന്ത്യയിലെ കർഷകരുടെ ചാമ്പ്യൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.