അടൂർ : നവകേരള നിർമ്മിതിയിൽ കുടുംബശ്രീ വഹിക്കുന്നത് വലിയ പങ്കാണന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. നയിചേതന കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷനും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ദീപശിഖാ പ്രയാണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അടൂർ നഗരസഭാ വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ബാബു, അടൂർ സി.ഡി.എസ് ചെയർപേഴ്സൺ എം. വി. വത്സലകുമാരി, പള്ളിക്കൽ സി.ഡി.എസ് ചെയർപേഴ്സൺ ഗീത പി. കെ, ഏറത്ത് സി.ഡി.എസ് ചെയർപേഴ്സൺ അജിതകുമാരി, അസിസ്റ്റന്റ് സെക്രട്ടറി ഗീത, സാമൂഹ്യ വികസന ഉപസമിതി കൺവീനർ തുളസി സുരേഷ്, ജില്ലാ പ്രോഗ്രാം മാനേജർമാരായ അനുപ പി. ആർ, ഷാജഹാൻ ടി. കെ, എൻ. യു.എൽ.എം മാനേജർ സുനിത വി, ജെയ്സൺ കെ ബേബി, ട്രീസ.എസ്.ജെയിംസ്, ഗായത്രി ദേവി, ഫൗസിയ, വിദ്യ, അജിരാജ്, കിറ്റി, ജെഫിൻ, വിജയ്, സെബിൻ, ബിബിൻ, ടിനു എന്നിവർ പ്രസംഗിച്ചു.