ഇളമണ്ണൂർ : ഏനാദിമംഗലം കുടുംബശ്രീ സി.ഡി.എസ് നൽകുന്ന സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷന്റെ മൈക്രോ ക്രെഡിറ്റ് വായ്പയുടെ വിതരണോദ്ഘാടനം 24 ന് രാവിലെ 10.30ന് ഇളമണ്ണൂർ മോർണിംഗ് സ്റ്റാർ ഒാഡിറ്റോറിയത്തിൽ നടക്കും. അഡ്വ. കെ. യു. ജെനീഷ് കുമാർ എം. എൽ. എ ഉദ്ഘാടനം ചെയ്യും. കെ. എസ്. ബി. സി. ഡി. സി ചെയർമാൻ അഡ്വ. കെ. പ്രസാദ് അദ്ധ്യക്ഷതവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലൻ നായർ സ്വാഗതം പറയും. കെ. എസ്. ബി. ഡി. സി അടൂർ ബ്രാഞ്ച് മാനേജർ അനില കുമാരി പദ്ധതി വിശദീകരിക്കും. വായ്പാ വിതരണം പി. ആർ. പി. സി രക്ഷാധികാരി കെ. പി. ഉദയഭാനു നിർവഹിക്കും. കേരള പിന്നാക്ക വികസന കോർപ്പറേഷൻ ഡയറക്ടർ ടി. ഡി. ബൈജു മുഖ്യ പ്രഭാഷണം നടത്തും. ഏനാദിമംഗലം സി. ഡി. എസ് ചെയർപേഴ്സൺ ഷീലാകുമാരി വായ്പാ തുക ഏറ്റുവാങ്ങും.