ananthu
അറസ്റ്റിലായ അനന്ദു, ജിബിൻ, രാഹുൽ

പന്തളം : രണ്ടുകിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. പന്തളം ഐരാണിക്കുഴി പാലത്തിന് സമീപം നടത്തിയ പരിശോധനയിൽ കുളനട ഉളനാട് ചിറക്കരോട് വീട്ടിൽ അനന്ദു (20), കൈപ്പട്ടൂർ കൊടുവന്നത്ത് ജിബിൻ (22), അടൂർ പന്നിവിഴ പനവേലിൽ രാഹുൽ (22) എന്നിവരാണ് അറസ്റ്റിലായത്. ജില്ലയിൽ വിതരണത്തിന് എത്തിച്ചതാണ് കഞ്ചാവ് . നർകോട്ടിക് സെൽ ഡിവൈ. എസ്. പി കെ.എ വിദ്യാധരന്റെ നിർദ്ദേശപ്രകാരം ഡാൻസാഫും പന്തളം പൊലീസ് ഇൻസ്‌പെക്ടർ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് പ്രതികളെ കുടുക്കിയത്. പന്തളം എസ്.ഐ.ശ്രീജിത്ത്, ജൂനിയർ എസ്.ഐ.ഷിജു, എസ്.ഐമാരായ നജീബ്, രാജൻ, തോമസ് ഉമ്മൻ, എസ്. സി. പി. ഒ പ്രകാശ് എന്നിവരും ഡാൻസാഫ് എസ്.ഐ അജി സാമുവൽ, എ.എസ്.ഐ അജികുമാർ, സി.പി ഓമാരായ മിഥുൻ, സുജിത്, ബിനു, അഖിൽ, ശ്രീരാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.