
ഇളമണ്ണൂർ : മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡും ഏനാദിമംഗലം പഞ്ചായത്തും ചേർന്ന് ലഹരി വിരുദ്ധസെമിനാർ നടത്തി. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സാം വാഴോട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ശങ്കർ മാരൂർ അദ്ധ്യക്ഷത വഹിച്ചു. അടൂർ എസ്.ഐ കെ.എസ്.ധന്യ, ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ എസ്.സേവ്യർ എന്നിവർ ക്ലാസ് നയിച്ചു. വി.എസ്.അബിൻ കുമാർ, വിജേഷ് എന്നിവർ പ്രസംഗിച്ചു.