കോന്നി :പുനലൂർ - മൂവാറ്റുപുഴ റോഡ് കലഞ്ഞൂർ ജംഗ്ഷനിലെ പ്രവർത്തി വിലയിരുത്തി. കെ.എസ്.ടി.പി ഏറ്റെടുത്ത ഭൂമി പൂർണമായും റോഡ് വികസനത്തിനായി ഉപയോഗിക്കുവാൻ കെ.യു ജനിഷ്കുമാർ എം.എൽ.എ നിർദ്ദേശം നൽകി. ഇളമണ്ണൂർ പാടം റോഡിൽ നിന്ന് പ്രധാന പാതയിലേക്ക് നിർമ്മിച്ചിരിക്കുന്ന ഓടകൾ ശാസ്ത്രീയമായി നിർമ്മിക്കുവാൻ കെ.എസ്.ടി.പി നിർദ്ദേശം നൽകി. ഉയർന്നു വന്ന പരാതികൾ പരിശോധിക്കുവാൻ ജനപ്രതി നിധികളും വ്യാപാരികളും ഓട്ടോ ടാക്സി തൊഴിലാളി പ്രതിനിധികളും കെ.എസ്.ടി.പി ഉദ്യോഗസ്ഥർ, കരാർ കമ്പനി ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം കലഞ്ഞൂർ പഞ്ചായത്ത്‌ ഓഫീസിൽ 26ന് ഉച്ചക്ക് 2ന് യോഗം ചേരുവാൻ പഞ്ചായത്ത്‌ പ്രസിഡന്റിന് നിർദേശം നൽകി. എം.എൽ.എ യോടൊപ്പം കലഞ്ഞൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി.വി പുഷ്പവല്ലി,വൈസ് പ്രസിഡന്റ് മിനി ഏബ്രഹാം,പഞ്ചായത്ത്‌ അംഗങ്ങളായ ജ്യോതി ശ്രീ, ശോഭ ദേവരാജൻ, പി.എസ് അരുൺ, സോമൻ മാടപ്പാറ,ബിന്ദു റെജി, കെ.എസ്.ടി.പി അസി.എൻജിനീയർ,കരാർ കമ്പനി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.