പത്തനംതിട്ട: കുമ്പഴയിലെ സംയുക്ത ക്രിസ്മസ് സുവർണ ജൂബിലി ആഘോഷം
ഇന്നും നാളെയും നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞൂ.
ഇന്ന് വൈകിട്ട് 4 ന് വിളംബരജാഥ പത്തനംതിട്ടയിലും കുമ്പഴയുടെ അതിർത്തിപ്രദേശങ്ങളിലും കൂടി സഞ്ചരിച്ച് കുമ്പഴ ക്രിസ്മസ് നഗറിൽ സമാപിക്കും.
നാളെ വൈകിട്ട് 6.15 ന് ക്രിസ്മസ് റാലി.
രാത്രി 8.30ന് നടക്കുന്ന സമ്മേളനം മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ആന്റണി മാർ സിൽവാനിയോസ് എപ്പിസ്‌കോപ്പാ, ധർമ്മചൈതന്യ സ്വാമി, ഹാഫിസ് കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി, മുനിസിപ്പൽ ചെയർമാൻ അഡ്വ. ടി.സക്കീർഹുസൈൻ, സിനിമാതാരം ആത്മീയ തുടങ്ങിയവർ പങ്കെടുക്കും. ഇരുപതുപേർക്ക് ചികിത്സാ സഹായം വിതരണംചെയ്യും. തുടർന്ന് മാന്ത്രികൻ സാമ്രാജും സംഘവും അവതരിപ്പിക്കുന്ന മായാജാല പ്രകടനം .
വാർത്താ സമ്മേളനത്തിൽ ക്രിസ്മസ് ആഘോഷ കമ്മിറ്റി ചെയർമാൻ ഫാ. പ്രൊഫ. ജോൺ പനാറയിൽ കോർ എപ്പിസ്‌കോപ്പാ, ജനറൽ കൺവീനർ അനിൽ കെ.ടൈറ്റസ്, ഫിനാൻസ് കൺവീനർ ഷാജിമാത്യു, പ്രോഗ്രാം കൺവീനർ ടിജുവർഗീസ് ഡാനിയേൽ, പബ്ലിസിറ്റി കൺവീനർ തോമസ് മാനുവേൽ, വൈസ് ചെയർമാൻമാരായ അബ്ദുൾ കരീം, കരുണാകരൻ പരുത്യാനിക്കൽ, എ .വി. തോമസ്, സജി കുമ്പഴ, പി.എസ് മനോജ് കുമാർ, എന്നിവർ പങ്കെടുത്തു.