കോന്നി : കോന്നി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കായിക ഉപകരണങ്ങൾ വാങ്ങുവാനായി മൂന്നരലക്ഷം രൂപ അനുവദിച്ചതായി കെ.യു ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. സംസ്ഥാന എക്സൈസ് വകുപ്പിന്റെ ഉണർവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കായിക ഉപകരണങ്ങൾ വാങ്ങുവാൻ തുക അനുവദിച്ചത്. സമയബന്ധിതമായി കായിക ഉപകരണങ്ങൾ സ്കൂളിൽ എത്തിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എം.എൽ.എ അറിയിച്ചു.