ഇലവുംതിട്ട: നിയന്ത്രണംവിട്ട കാർ മതിൽ തകർത്ത് മറിഞ്ഞു. ഇലവുംതിട്ട നെടിയകാല ജംഗ്ഷനു സമീപമാണ് സംഭവം. ഇലവുംതിട്ട ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് നെടിയകാല രാജവിലാസത്തിൽ സജീവന്റെ വീടിന്റെ മതിൽ തകർത്ത് തലകീഴായി വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. കാറിൽ മൂന്ന്‌പേർ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. പെണ്ണുക്കര സ്വദേശിയുടേതാണ് കാർ.