പളളിക്കൽ: പള്ളിക്കൽ വാദ്ധ്യാരുവിളയിൽ രാജൻ പിള്ളയ്ക്ക് പന്നിയിടിച്ച് പരിക്കേറ്റു. ഇന്നലെ രാവിലെ 11 നാണ് സംഭവം. മേക്കുന്ന് മുകൾ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറാണ് രാജൻപിള്ള . ഓട്ടോ സ്റ്റാൻഡിൽ വാഹനമിട്ട ശേഷം റോഡിൽ നിന്ന രാജൻപിള്ളയെ തൊട്ടടുത്ത വയലിൽ നിന്ന് കയറിവന്ന പന്നി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാലിന് സാരമായ പരിക്കേറ്റു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്.