പത്തനംതിട്ട: മുട്ടത്തുകോണം എസ്. എൻ. ഡി. പി. എച്ച്. എസ്. എസിലെ നാഷണൽ സർവീസ് സ്‌കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് 24 മുതൽ 30 വരെ തുമ്പമൺ നോർത്ത് ഗവ. എൽ പി. ജി. എസിൽ നടക്കും. 24ന് ഉച്ചയ്ക്ക് ശേഷം 3.30ന് എസ്. എൻ. ഡി. പി. യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്യും. പി. റ്റി. എ. പ്രസിഡന്റ് രാജൻ ചെറിയത്ത് അദ്ധ്യക്ഷത വഹിക്കും. കുളനട പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര പി. ചന്ദ്രൻ മുഖ്യാതിഥി ആയിരിക്കും. ചെന്നീർക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി അജിത്ത് സന്ദേശം നൽകും.