konni-fest-
കോന്നി ഫെസ്റ്റ് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ അടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്യുന്നു

കോന്നി: കോന്നി ഫെസ്റ്റിന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. കോന്നി കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം കലാഭവൻ നവാസ് കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. ഐ.ടി.ഡി.സി ഡയറക്ടർ കെ.പദ്മകുമാർ,​ പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.നവനീത്, സുലേഖ വി.നായർ,ജില്ലാ പഞ്ചായത്ത്് അംഗം വി.ടി അജോമോൻ കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ,ഫൈസൽ പി.എച്ച്.അമ്പിളി സുരേഷ്, കൾച്ചറൽ ഫോറം കൺവീനർ ദീനമ്മ റോയി, കൾച്ചറൽ ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സതീഷ് മല്ലശേരി എന്നിവർ സംസാരിച്ചു. ഇന്ന് 6ന് നാടൻപാട്ട്, 7ന് ലൈവ് മ്യൂസിക് ഷോ, 8ന് മനോജ് ഗിന്നസ് നയിക്കുന്ന മെഗാഷോ, എന്നിവ നടക്കും. 24ന് ഉച്ചയ്ക്ക് 2ന് കരോൾ കാർണിവൽ, 6ന് നൃത്തരാവ്, 8ന് മെഗാഷോ, 25ന് വൈകിട്ട് 6.30ന് ക്രിസ്മസ് രാവ്, 8.30 ന് കോമഡി മേളം, 26ന് ഉച്ചയ്ക്ക് 2ന് ചലച്ചിത്ര ഗാനമത്സരം, 6ന് നൃത്തവിസ്മയം, 8ന് മൂവാറ്റുപുഴ ഏഞ്ചൽ വോയിസിന്റെ ഗാനമേള, 27ന് ഫോക്ക് ഫ്യുഷൻ ഗാനമേള, 7ന് ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മ കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. 8ന് നാടൻപാട്ട്, 28ന് വൈകിട്ട് 6ന് നൃത്തനൃത്യങ്ങൾ, 7ന് നിയ ശങ്കരത്തിൽ നയിക്കുന്ന കലാസന്ധ്യ, 8ന് സൂപ്പർ ഷോ, 29ന് വൈകിട്ട് 6ന് കേളികൊട്ട്, 8ന് സോൾ ഒഫ് ഫോക്ക്, 30ന് വൈകിട്ട് 5.30ന് നൃത്തനൃത്യങ്ങൾ, 7ന് കലാസന്ധ്യ, 8ന് ദുർഗ വിശ്വനാഥ്‌ നയിക്കുന്ന ഗാനമേള. 31ന് വൈകിട്ട് 5.30ന് രസാനുഭൂതി, 7ന് തിരുമല ചന്ദ്രൻ നയിക്കുന്ന മെഗാഷോ താരവിളയാട്ടം, 11ന് ഫ്യൂഷൻ ചെണ്ടമേളം, ജനുവരി 1ന് രാത്രി 8ന് ഗാനമേള, 2ന് വൈകിട്ട് 6ന് സമാപന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി പുതുവത്സര സന്ദേശം നൽകും. കോന്നിയിൽ നിന്ന് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന ടി.ടി ഏബ്രഹാം, സാബു ഉസ്മാൻ എന്നിവരെ യോഗത്തിൽ ആദരിക്കും. 8ന് സുമേഷ് കൂട്ടിക്കൽ നയിക്കുന്ന മ്യൂസിക്കൽ ഷോ എന്നിവ നടക്കും. ഫെസ്റ്റിൽ വിവിധതരം സ്റ്റാളുകൾ, കുട്ടികൾക്കുള്ള വിനോദങ്ങൾ, ഫുഡ് കോർട്ട്, പുഷ്പ ഫല പ്രദർശനം, വിദ്യാർത്ഥികൾക്കുള്ള വിവിധ മത്സരങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.