കോന്നി : കല്ലേലി ശിവക്ഷേത്രത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ യുവതിക്ക് പരിക്കേറ്റു. കൊക്കത്തോട് പാറശേരിൽ ആർ.അഞ്ജലി(35) ക്കാണ് പരിക്കേറ്റത്. കല്ലേലി ഭാഗത്ത്‌ നിന്നും സ്‌കൂട്ടറിൽ കോന്നിയിലേക്ക് വരുന്ന വഴി റോഡരുകിലെ ഉയർന്നു നിന്ന ടാറിങ്ങിംഗിന്റെ അരികിൽ തെന്നി വീണ് സ്കൂട്ടർ മറിയുകയായിരുന്നു.ഇന്നലെ രാവിലെ 10നായിരുന്നു അപകടം. അഞ്ജലിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.