oda
പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി ചൈന ജംഗ്ഷന് സമീപം സഹകരണ കാർഷീക വികസന ബാങ്കിന്റെ മുന്നിൽ സ്ളാബ് ഇടത്തെ കിടക്കുന്ന ഓട

കോന്നി: സഹകരണ കാർഷിക വികസന ബാങ്കിന്റെ മുൻപിൽ സ്ലാബ് ഇടാതെ കിടക്കുന്ന ഓട അപകടം ഉണ്ടാക്കുന്നതായി പരാതി. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാത വികസനത്തിന്റെ ഭാഗമായിട്ട് നിർമ്മിച്ച പുതിയ ഓടയാണ് സ്ളാബ് ഇടാതെ കിടക്കുന്നത് മൂലം അപകടങ്ങൾ ഉണ്ടാക്കുന്നത്. ഓടയിൽ വഴിയാത്രക്കാരും ബാങ്കിൽ വരുന്ന ഉപഭോക്താക്കളും വീഴുന്നത് പതിവാണ്. ചൈന ജംഗ്ഷനിൽ നിന്നും വെള്ളം ഒഴുകുവാൻ വേണ്ടി പണിത കലുങ്കിന്റെ കുഴി ആയതിനാൽ ഇവിടെ മലിനജലം കെട്ടിക്കിടക്കുന്നുണ്ട്. വെള്ളം ഒഴുകി പോകാൻ പറ്റുന്ന തരത്തിൽ ആഴം ഇല്ലാതെയാണ് ഓട നിർമ്മിച്ച് സ്ലാബ് ഇട്ടിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. വഴി യാത്രക്കാരും ബാങ്കിൽ വരുന്ന ഉപഭോക്താക്കളും ഓടയിൽ വീണ് നിരവധി തവണ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അടിയന്തരമായി ഓടക്ക് മുകളിൽ സ്ലാബിട്ട് കൂടുതൽ അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് സഹകരണ കാർഷിക വികസന ബാങ്ക് പ്രസിഡന്റ്‌ എസ്.വി. പ്രസന്നകുമാർ ആവശ്യപ്പെട്ടു.