പത്തനംതിട്ട: അടൂരിലെ ഹോട്ടൽ വൈറ്റ് പോർട്ടിക്കോ ഫോർസ്റ്റാർ ഹോട്ടലിൽ ഏറ്റവും വലിയ മൾട്ടി കുഷ്യൻ റസ്റ്റോറന്റ് ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും. 5000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള റസ്റ്റോറന്റിൽ അതിഥികളുടെ ഇഷ്ടാനുസരണം ഇരുന്നു ഭക്ഷണം കഴിക്കുവാനുള്ള ആധുനിക രീതിയിലുള്ള ക്രമീകരണങ്ങളാണുള്ളത്. അതിഥിയെ സ്വീകരിക്കാനും ആഹാരം ടേബിളിൽ എത്തിച്ചു നൽകുവാനും ആധുനിക രീതിയിലുള്ള റോബോട്ടിന്റെ സൗകര്യം ഉടൻ ക്രമീകരിക്കും. അതിഥികളെ സീറ്റിലിരുത്തി വെൽക്കം ഡ്രിങ്ക് നൽകുകയും അവർക്ക് ഓർഡർ ചെയ്യുന്ന ആഹാരം ടേബിളിൽ എത്തിച്ചു നൽകുകയും ചെയ്യുന്ന ആധുനിക രീതിയിലുള്ള സൗകര്യമാണ് ക്രമീകരിച്ചിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ജനറൽ മാനേജർ സന്ദീപ് ശശിധരൻ, പി. ആർ. ഒ ജോബി ജോർജ്, ഫിനാൻസ് മാനേജർ എസ് .വിജയകുമാർ എന്നിവർ പങ്കെടുത്തു.