light
ജില്ലാ മെമ്പർ ജെസി അലക്സ് ഉദ്ഘാടനം നിർവ്വഹിച്ചക്കുന്നു.

റാന്നി: ചെമ്പനോലി- ചെമ്പൻമുടി റോഡിൽ 2. 4 ലക്ഷം രൂപ ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച് സ്ട്രീറ്റ് ലൈൻ വലിച്ചതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ജെസി അലക്സ് നിർവഹിച്ചു. നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നിറംപ്ലാക്കൽ, റെനി വർഗീസ്, റോസമ്മ വർഗീസ്, ജോർജ് ജോസഫ് അറയ്ക്കമണ്ണിൽ, ജിജോ തോമസ്, പി.ജെ. സാബു, രാജു മാലിപ്പുറം, സുനിൽ കിഴകേച്ചരുവിൽ, കെ.കെ.ഗോപിനാഥൻ, എ.വി.വർഗീസ് എന്നിവർ പ്രസംഗിച്ചു.