കോന്നി: ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ശിവഗിരി മഠത്തിന്റെ ശാഖയായ കുമളി ചക്കുപള്ളം ശ്രീനാരായണാശ്രമം സംഘടിപ്പിക്കുന്ന കിഴക്കൻ മേഖല ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് എസ്.എൻ.ഡി പി യോഗം 83 -ാം നമ്പർ മലയാലപ്പുഴ ( പൊതീപ്പാട് ) ശാഖയിൽ 25 ന് വൈകിട്ട് 5. 30 ന് സ്വീകരണം നൽകും. 200 പേർ അടങ്ങുന്ന തീർത്ഥാടക സംഘത്തിന് ശാഖയിലെ ഗുരുമന്ദിരത്തിൽ സ്വീകരണവും അന്നദാനവും നൽകുമെന്നും തുടർന്ന് നടക്കുന്ന സത്‌സംഗത്തിനു .സ്വാമി ഗുരുപകാശ് നേതൃത്വം നൽകുമെന്നും ശാഖ പ്രസിഡന്റ് പ്രസന്നൻ കുറിഞ്ഞിപ്പുഴ, സെക്രട്ടറി വിനോദ് പുളിമൂട്ടിൽ എന്നിവർ അറിയിച്ചു.