programme
ലഹരിവിരുദ്ധ പ്രചാരണ സമ്മേളനത്തിന്റെ ഉദ്‌ഘാടനം ബിലീവേഴ്സ് ഈസ്റ്റേൺചർച്ച് ബിഷപ്പ് മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ലഹരി ഉപഭോഗവും വിപണനവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ശക്തമായ ബോധവത്ക്കരണവും ജനകീയ കൂട്ടായ്മയും അനിവാര്യമാണെന്ന് മാത്യു ടി.തോമസ് എം.എൽ.എ. പറഞ്ഞു. സാന്റയ്ക്കൊപ്പം പുതുവർഷം, ലഹരിമുക്ത പുതുവർഷം എന്ന പേരിൽ തിരുവല്ല വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന ലഹരിവിരുദ്ധ പ്രചരണ പരിപാടികളുടെ പ്രഖ്യാപനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. സൊസൈറ്റിയുടെ ക്രിസ്മസ് ആഘോഷവും ലഹരിവിരുദ്ധ സമ്മേളനവും ബിലീവേഴ്സ് ഈസ്റ്റേൺചർച്ച് ബിഷപ്പ് മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ്‌ സാം ഈപ്പൻ അദ്ധ്യക്ഷനായി. മാർത്തോമാ സഭ വികാരി ജനറൽ ഫാ.ജോർജ് മാത്യു ക്രിസ്മസ് സന്ദേശം നൽകി. ലഹരിവിരുദ്ധ പോരാട്ടം നടത്തുന്ന പൊലീസ് സേനക്കുള്ള ആദരം തിരുവല്ല പൊലീസ് സർക്കിൾ ഇൻസ്പെക്ടർ വിനോദ് പി.എസ്.ഏറ്റുവാങ്ങി. ബിലിവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാരംഭിച്ച വാഹനപ്രചാരണ ജാഥ ഏഷ്യാനെറ്റ്‌ സാറ്റലെറ്റിന്റെ സോണൽ മാനേജർ ഹരികുമാർ ബിലിവേഴ്സ് ഹോസ്പിറ്റൽ സി.ഇ.ഒ. ഫാ.സിജോ പന്തപ്പള്ളിലിനു കൈമാറി ഉൽഘാടനം നിർവഹിച്ചു. ഫാ.അലക്സ് പി.ഉമ്മൻ,വിജയകുമാർ,ഷെൽട്ടൺ വി.റാഫേൽ, ഡോ.കുര്യൻ ഉമ്മൻ, ഡോ.സജി,ഹരിമോഹൻ,ലാൽ നന്ദാവനം,ശ്യാം ചാത്തമല,വിനോദ്, എം.ജി.ദിലീപ്, സിബി തോമസ്,രതീഷ് പാലിയിൽ,ബിജിമോൻ ചാലാക്കരി,സന്തോഷ് എന്നിവർ പ്രസംഗിച്ചു.