24-sathish
കോൺഗ്രസ് സേവാദൾ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: കോൺഗ്രസ് സേവാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണം ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
സേവാദൾ ജില്ലാ പ്രസിഡന്റ് ശ്യാം. എസ്. കോന്നി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജാസിംകുട്ടി, എസ്.വി. പ്രസന്നകുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് റനീസ് മുഹമ്മദ്, നഹാസ് പത്തനംതിട്ട, ആക്കിനാട്ട് രാജീവ്, ജോർജ്ജ് വർഗീസ്, രാധാകൃഷ്ണൻ പഴകുളം, കൊച്ചുറാണി, ജോയി തോമസ്, വേണുഗോപാൽ, ജയദേവൻ, എബി അലക്‌സാണ്ടർ, അമീൻ പി.എം, അനിയൻ തകിടിയിൽ, ഷമീർ തടത്തിൽ, സച്ചിൻ കൃഷ്ണ, തമ്പി, ഓമനകുമാരി, ഷംമ്‌ന ഷെറീഫ് തുടങ്ങിയവർ പ്രസംഗിച്ചു.