തിരുവല്ല: കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് അസോസിയേഷൻ തിരുവല്ല യൂണിറ്റിന്റെ ക്രിസ്മസ് ആഘോഷം കുടുംബകോടതി ജില്ലാ ജഡ്ജി ജി.ആർ. ബിൽകുൽ ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് ടി.സി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സബ് ജഡ്ജ് റോഷ്‌നി എച്ച്, മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപ്, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.രാജേഷ് ചാത്തങ്കരി, സെക്രട്ടറി അഡ്വ.എം.ബി.നൈനാൻ, യുണിറ്റ് സെക്രട്ടറി സുജിത്ത്, എം.സി. ശശി, ടി.വി.ശശികുമാർ, കെ.കെ.സജികുമാർ, മാത്യു എം.പീറ്റർ എന്നിവർ പ്രസംഗിച്ചു.