കടമ്പനാട് : തൊഴിലുറപ്പ് തൊഴിലാളികളുടെ , കൂലിയും, തൊഴിൽ ദിനവുംനിയമം അനുശാസിക്കുന്ന വിധം വർദ്ധിപ്പിക്കണമെന്ന് ഐ.എൻ.ടി.യു.സി കടമ്പനാട് മണ്ഡലം പ്രവർത്തക കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി തോട്ടുവ മുരളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദിലീപ് കടമ്പനാട് അദ്ധ്യക്ഷത വഹിച്ചു. കൺവെൻഷൻ ബിജിലി ജോസഫ്, എം.ആർ ജയപ്രസാദ്, റജി മാമ്മൻ, മണ്ണടി മോഹൻ, സുരേഷ് കുഴിവേലിൽ, കെ.ജി.ശിവദാസൻ, വിമലാ മധു, പ്രസന്നകുമാർ,ബാലകൃഷ്ണൻ, രവീന്ദ്രൻ പിള്ള, സാനു തുവയൂർ , അമ്പാടി രാധാകൃഷ്ണൻ,സരള,സാബു,ഷീജ,സുമ എന്നിവർ സംസാരിച്ചു.