 
ചെങ്ങന്നൂർ: മാനവസംസ്കൃതി ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പി.ടി. തോമസ് അനുസ്മരണം കെ.പി.സി. സി സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് ജോജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ഫാ.ഗീവർഗീസ് കാൽവരി, വരുൺ മട്ടക്കൽ, കെ.ഷിബുരാജൻ,അഡ്വ.നാഗേഷ് കുമാർ, ഗോപു പുത്തൻമഠത്തിൽ, സിബി സജി, സജി ചരവൂർ, ഹരി കുട്ടൻപേരൂർ, കെ.ജെ.സുരേഷ് കുമാർ, ബാബു കല്ലൂത്തറ, അഡ്വ.മിഥുൻകുമാർ മയൂരം, അബി ആല, അഭിലാഷ് പുലിയൂർ, ഗ്ലാഡ് വിൻ എന്നിവർ പ്രസംഗിച്ചു. പുലിയൂർ കാൽവരിയിലെ അന്തേവാസികൾക്കൊപ്പമാണ് പി. ടി തോമസിന്റെ ഒന്നാം ചരമവാർഷികം ആചരിച്ചത്.