mela
ചെങ്ങന്നൂർ താലൂക്ക് വ്യവസായ ഓഫീസിന്റെയും വെണ്മണി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടത്തിയ ലോൺമേള ബ്ളോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജെബിൻ പി.വർഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: സംസ്ഥാന സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി ലോൺ-ലെെസ൯സ്-സബ്സിഡി മേള നടത്തി. ചെങ്ങന്നൂർ താലൂക്ക് വ്യവസായ ഓഫീസിന്റെയും വെണ്മണി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടത്തിയ മേള ബ്ളോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജെബിൻ പി.വർഗീസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ രമേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക്‌ വ്യവസായ ഓഫീസർ സി.കെ ദീപ്തി, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ മനോജ് എം.മുരളി, മനോഹരൻ മണക്കാല, രാധമ്മ , അസിസ്റ്റന്റ് സെക്രട്ടറി ജ്യോതി.എസ്, സി.ഡി.എസ് ചെയർപേഴ്സൺ സുധർമ്മ എം.കെ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ 30.72 ലക്ഷം രൂപയുടെ ലോൺ അംഗീകരിക്കുകയും 1.10 കോടി രൂപയുടെ അപേക്ഷകൾ പരിഗണിക്കുകയും ചെയ്തു.