ayirur
അയിരൂർ ശ്രീനാരായണ കൺവെൻഷനിലെ യുവജന സമ്മേളനം പാമ്പനാർ എസ്.എൻ. കോളേജ് പ്രിൻസിപ്പൽ ഡോ. സനൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി : അയിരൂർ ശ്രീനാരായണ കൺവെൻഷനിൽ വിദ്യാർത്ഥികളുടെ കലോത്സവം ഇന്ന്. രാവിലെ 10ന് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ളാച്ചേരി ഉദ്ഘാടനം ചെയ്യും. കുറിയന്നൂർ ശാഖാ പ്രസിഡന്റ് ടി.എൻ.ന‌ടരാജൻ അദ്ധ്യക്ഷതവഹിക്കും. കോഴഞ്ചേരി ശാഖാ പ്രസിഡന്റ് എൻ.എൻ.പ്രസാദ്, ഇലവുംതിട്ട ശാഖാ പ്രസിഡന്റ് കെ.ജി.സുരേന്ദ്രൻ, നെടിയകാല ശാഖാസെക്രട്ടറി രമണൻ, വരട്ടുചിറ ശാഖാ സെക്രട്ടറി മധു, അയിരൂർ ശാഖാസെക്രട്ടറി സി.വി.സോമൻ എന്നിവർ സംസാരിക്കും. പ്രസംഗം, ഗുരുദേവൻ, ആശാൻ, മൂലൂർ എന്നിവരുടെ കൃതികൾ, ഉപന്യാസം, ക്വിസ്, അക്ഷര ശ്ളോകം, ഡാൻസ്, ചിത്രരചന മത്സരങ്ങൾ എന്നിവ നടക്കും. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം കുട്ടികൾക്കാണ് മത്സരങ്ങൾ.

കൺവെൻഷനിൽ ഇന്നലെ നടന്ന യുവജന സമ്മേളനം പാമ്പനാർ എസ്.എൻ.കോളേജ് പ്രിൻസിപ്പൽ ഡോ.സനൽകുമാർ ഉദ്ഘാടനം ചെയ്തു. അയിരൂർ ശ്രീനാരായണ മിഷൻ അസി.സെക്രട്ടറി സോജൻ സോമൻ അദ്ധ്യക്ഷതവഹിച്ചു. വനിതാസമ്മേളനം വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ.സംഗീതാവിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി യൂണിയൻ വനിതാസംഘം പ്രസിഡന്റ് വിനീത അനിൽ അദ്ധ്യക്ഷത വഹിച്ചു.