തിരുവല്ല: ബ്രദറൺ സഭയുടെ ജനറൽ കൺവെൻഷൻ 25 മുതൽ ജനുവരി 1വരെ കല്ലിശേരി ബി.ബി.സി ഗ്രൗണ്ടിൽ നടക്കും. 25ന് വൈകിട്ട് ചാണ്ടപ്പിള്ള ഫിലിപ്പ് ഉദ്ഘാടനംചെയ്യും.വൈകിട്ട് 5.45മുതൽ കൺവെൻഷൻ ക്വയർ ഗാനങ്ങൾ ആലപിക്കും. ജയിംസ്. എം. തോമസ് ബൈബിൾ ക്ലാസെടുക്കും.26ന് രാവിലെ 10ന് വൈ.എം.എഫ്.ഇ സമ്മേളനം, 27ന് കേരള സുവിശേഷകരുടെ സമ്മേളനം, 28ന് സഹോദരി സമ്മേളനം, 29ന് രാജസ്ഥാൻ, ഗുജറാത്ത് മിഷൻസമ്മേളനം, 30ന് കുടുംബസംഗമം, 31ന് എസ്.ബി.എസ് ചിൽഡ്രൻസ് ഫെസ്റ്റ്, ജനുവരി ഒന്നിന് രാവിലെ പ്രദേശിക സഭകളിലെ കുട്ടികൾക്കായി പൊതു സണ്ടേസ്കൂൾ, 9.45മുതൽ സംയുക്ത സഭായോഗം. തുടർന്ന് ജോസ് മാത്യു സമാപന സന്ദേശം നൽകും.തോംസൺ ബി.തോമസ്, വറുഗീസ് കെ.കുര്യൻ,എബി കെ.ജോർജ്ജ്, ജയിംസ്‌ എം.തോമസ് എന്നിവരുടെ പ്രഭാഷണങ്ങളും ഉണ്ടാകും.കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനായി പ്രൊഫ.ജേക്കബ് തോമസ് (ജനറൽ കൺവീനർ), അലക്സ് മേൽപ്പാടം (പബ്ലിസിറ്റി കൺവീനർ), സ്കറിയ ജോൺ,കെ.എം.മാത്യു, വർക്കി ജോർജ് (ജോയിന്റ് കൺവീനർമാർ),ചാക്കോ ഫിലിപ്പ് (അഡ്വൈസറി ബോർഡ് മെമ്പർ) എന്നിവരടങ്ങിയ കമ്മിറ്റി പ്രവർത്തിക്കുന്നു.