1
കുന്നന്താനം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ അംഗൻവാടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു. --


മല്ലപ്പള്ളി : എല്ലാ അങ്കണവാടികളെയും സ്മാർട്ട് അങ്കണവാടികളാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കുന്നന്താനം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ അങ്കണവാടിയുടെ പുതിയ കെട്ടിടം പാലയ്ക്കൽതകിടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അഡ്വ. മാത്യു ടി തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.കെ. ലതാകുമാരി, കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹനൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബാബു കൂടത്തിൽ, സി.എൻ. മോഹനൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. എം.കെ. മധുസൂദനൻ നായർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സി.മാത്യു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.എസ്. ഈശ്വരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ജനാർദനൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ കോശി, ഗീതാകുമാരി, ധന്യാ മോൾ ലാലി, ഗ്രേസി മാത്യു, സ്മിത വിജയരാജൻ, വനിതാ ശിശുവികസന ഓഫീസർ പി.എസ്. തസ്നീം, മുൻ ജില്ലാ പഞ്ചായത്ത് അംഗം എസ്.വി. സുബിൻ, സ്വാഗത സംഘം കൺവീനർ പി.ടി. സുഭാഷ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.