24-pdm-food-fest
അധ്യാപകരും വിദ്യാർത്ഥികളും നേതൃത്വം നൽകിയ ഭക്ഷ്യ മേള പന്തളം നഗരസഭ കൗൺസിലർ സുനിത വേണു ഉദ്ഘാടനം ചെയ്യുന്നു

പന്തളം : മങ്ങാരം ഗവ. യു. പി സ്​കൂളിൽ ചെറുധാന്യങ്ങൾ കൊണ്ടുള്ള ഭക്ഷ്യവിഭവമേള നടത്തി. നഗരസഭ കൗൺസിലർ സുനിത വേണു ഉദ്ഘാടനം ചെയ്​തു. പി.ടി.എ പ്രസിഡന്റ് കെ.എച്ച് .ഷിജു അദ്ധ്യക്ഷനായിരു​ന്നു. എസ്. എം. സി. ചെയർമാൻ എം. ബി. ബിനുകുമാർ, പ്രഥമാദ്ധ്യാപിക ജിജി റാണി, കെ.ജനി, വീണ ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.