മല്ലപ്പള്ളി : യൂത്ത് കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ കേരളമുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും യു.ഡി.എഫ് സ്ഥാപകചെയർമാനുമായിരുന്ന ലീഡർ കെ.കരുണാകരൻ ചരമവാർഷികം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് അനീഷ്‌ കെ.മാത്യുന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മല്ലപ്പള്ളി പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് റെജി പണിക്കമുറി ഉദ്ഘാടനം ചെയ്തു. മണ്ഡലം ചാർജ്ജ് വഹിക്കുന്ന നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബെൻറ്റി ബാബൂ, നിയോജക മണ്ഡലം, മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.