 
പത്തനംതിട്ട: ഭരണ രംഗത്തും രാഷ്ട്രീയ മേഖലയിലും നിശ്ചയ ദാർഢ്യത്തോടെ വിജയം വരിച്ച നേതാവായിരുന്നു കെ. കരുണാകരനെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, കെ.പി.സി.സി മെമ്പർ മാത്യു കുളത്തിങ്കൽ, കെ.പി.സി.സി നിർവാഹക സമിതി അംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, എ. സുരേഷ് കുമാർ, അനിൽ തോമസ്, വെട്ടൂർ ജ്യോതിപ്രസാദ്, കാട്ടൂർ അബ്ദുൾ സലാം, സാമുവൽ കിഴക്കുപുറം, കെ. ജാസിം കുട്ടി, സുനിൽ. എസ്. ലാൽ, സജി കൊട്ടയ്ക്കാട്, ജോൺസൺ വിളവിനാൽ, പി.ജി ദിലീപ് കുമാർ, കുഞ്ഞൂഞ്ഞമ്മ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.