24-pdm-eminens
പന്തളം എമിനെൻസ് പബ്ലിക് സ്‌കൂളിന്റെ 29​ാം വാർഷികവും ഫുഡ് ഫെസ്റ്റും ക്രിസ്തുമസ്സ് ആഘോഷവും മന്ത്രി വീണാ ജോർജ് ഉദ്ഘാനം ചെയ്യുന്നു

പന്തളം: പന്തളം എമിനെൻസ് പബ്ലിക് സ്‌കൂളിൽ 29​ാം വാർഷികാഘോഷവും ഫുഡ് ഫെസ്റ്റും ക്രിസ്മസ് ആഘോഷവും നടത്തി. മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്തു. ചെയർമാൻ പി.എം. ജോസ് അദ്ധ്യക്ഷത വഹിച്ചു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യപ്രഭാഷണവും പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ്മ അനുഗ്രഹ പ്രഭാഷണവും നടത്തി. പന്തളം നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ്, നഗരസഭാ കൗൺസിലർമാരായ ശ്രീദേവി കെ.വി, റെജിൻ ഷെഫീഖ് ഖാൻ ,പന്തളം എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ജന ജെ, സ്‌കൂൾ ലീഡർമാരായ പവിത്ര നായർ, നെവിൻ ബാബു, പ്രിൻസിപ്പൽ ഡോ.ബി സന്തോഷ് എന്നിവർ പ്രസംഗിച്ചു. ഹരിത ഉദ്യാനം പദ്ധതി ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കൃഷി വകുപ്പ് പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടർ ജാൻസി. കെ. കോശി, പന്തളം അസിസ്റ്റന്റ് ഡയറക്ടർ റീജ ആർ. എസ്, പന്തളം കൃഷി ഓഫീസർ സൗമ്യ ശേഖർ എന്നിവർ പങ്കെടുത്തു. നാഷണൽ മാസ്റ്റേഴ്‌സ് മീറ്റിൽ ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ എന്നിവയിൽ സ്വർണം നേടിയ സ്‌കൂൾ ഫിസിക്കൽ എജ്യൂക്കേഷൻ മേധാവി വർഗീസ് ഡിക്രൂസിനെ ആദരിച്ചു.. സിനിമ, ടെലിവിഷൻ താരം അരുൺ ഗിന്നസ് വൺ മാൻ ഷോ അവതരിപ്പിച്ചു. മജീഷ്യൻ സമ്രാജിന്റെ മെഗാ മാജിക് ഷോയും ഉണ്ടായിരുന്നു.