തിരുവല്ല: താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ വിദ്യാധിരാജ ചട്ടമ്പിസ്വാമി അനുസ്മരണ സമ്മേളനവും പ്രതിഭാസംഗമവും ഇന്ന് രാവിലെ 10 മുതൽ മുത്തൂർ ശ്രീഭദ്രാ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. എൻ.എസ്.എസ് ട്രഷററും കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റുമായ അഡ്വ.എൻ.വി. അയ്യപ്പൻപിള്ള ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ആർ. മോഹൻകുമാർ അദ്ധ്യക്ഷത വഹിക്കും. താലൂക്കിലെ 88 കരയോഗങ്ങൾക്കും എൻ.എസ്.എസ് ഹെഡ് ഒാഫീസിൽ നിന്നുള്ള വിദ്യാഭ്യാസ ധനസഹായം, യൂണിയൻ സ്‌കോളർഷിപ്പ്, എസ്.എസ്.എൽ.സി, പ്ലസ് ടു മെറിറ്റ് അവാർഡുകൾ,എൻഡോവ്മെന്റ്, കലാമത്സര വിജയികൾക്കുള്ള സമ്മാനദാനം, വിവിധ ചികിത്സാ സഹായങ്ങളുടെ വിതരണം എന്നിവയുണ്ടായിരിക്കും.